വിശദീകരനങ്ങളുടെ തുടക്കം "Merchant of Venice" ലായിരിക്കും. അവിടെ നിന്നും ഗ്രീക്ക് ഇതിഹാസങ്ങളും ലാറ്റിന്‍ അമേരിക്കന്‍ വെല്ലുവിളികളും നെരൂദയും കാഫ്കയും കാമുവും എല്ലാം പിന്നിട്ടു അതിവേഗം സന്ജരിക്കുകയായി. ആങ്ങലെയത്തിന്റെ അനര്‍ഗള പ്രവാഹമാണ് പിന്നെ. എന്പതുകളുടെ തുടക്കത്തില്‍ ക്രൈസ്റ്റ് കോളേജിന്റെ ഒരു മൂലയില്‍ മലവെള്ള പാച്ചിലില്‍ പെട്ട പോലെ സച്ചിദാനന്ദന്റെ ക്ലാസ്സില്‍ ഞാന്‍ ഇരുന്നു. "More like Drinking from a fire hydrant". കാമ്പസുകളിലെ കവിയരങ്ങുകളില്‍ 'ഇവനെ കൂടി സ്വീകരിക്കുക" എന്ന് പതിഞ്ഞ സ്വരത്തില്‍ പാടുന്ന കവിബുദ്ധന്‍ .
'എങ്കിലും വാളയാര്‍ പിന്നിട്ടു വണ്ടി കൂടനയുമ്പോള്‍
ഏറെ നാളംമയെ കാണാതതാ കുഞ്ഞു പോല്‍ "
വരികളിലെ തീക്ഷണത ഇന്നു ആത്മാവിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ക്കു മുമ്പു മലയാള സാഹിത്യത്തിലെ ഒരു വടവൃക്ഷത്തിന്റെ തണലില്‍ അല്പ നേരമെങ്കിലും ഇരിക്കാന്‍ കഴിഞ്ഞതിന്റെ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ നന്ദി വാക്കാണിത്.. വൈകിയാണെങ്കിലും!
K Satchidanandan.
http://en.wikipedia.org/wiki/Satchidanandan
2 comments:
സച്ചിദാനന്ദനെക്കുറിച്ചുള്ള ഓര്മ പങ്കുവച്ചതിന് നന്ദി!
സച്ചിദാനന്ദന് സാറിനെ ക്കുറിച്ചുള്ള എതോരോര്‍മയും എന്നില്‍ സംഭവിക്കുന്നത് ക്രിസ്ടിന്റെ നീളന്‍ വരാന്തയിലൂടെ പാതി ചെരിഞ്ഞ തലയുമായി അതിവേഗത്തിലും നിശബ്ദനായും നടന്നു പോകുന്ന പതിഞ്ഞ മനുഷ്യനെയാണ് ...
ആ മനസ്സില്‍ അലറിയാര്‍ത്ത സമുദ്രങ്ങളെ ക്കുറിച്ച് അന്നരിഞ്ഞിരുന്നുമില്ല..
നന്ദി ഷാജു ആ ഓര്‍മകളിലേക്ക് കൊണ്ട് പോയതിനു ...
"രണ്ടു ചെരിപ്പുകള്‍ക്ക് കാവലിരുന്ന ദൈവം
രണ്ടായിരം ചെരുപ്പുകള്‍ക്ക് കാവലിരിക്കുന്നത് ഞാന്‍ കാണുന്നു"
കൂടല്‍ മാനിക്കത്തെ ക്കുറിച്ചാണ് ...മറക്കാനാകുമോ ഓര്‍മ്മകള്‍ ഉള്ളിടം വരെ
Post a Comment