വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കവധിക്കു വന്നതായിരുന്നു അയാള്‍. അതില്‍ തട്ടി കൂട്ടി ഒരു ദിവസം ഒപ്പിച്ചു പഴയൊരു സുഹ്രുത്തുമായി ഒരു നൂണ്‍ഷോക്ക് മേനകയിലേക്ക് ഓടുമ്പോഴാണ് ആ കാഴ്ച കണ്ട് അയാളുടെ മനസ്സൊന്നു കൊളുത്തി വലിച്ചത്.
മാറ്ക്കറ്റ് റോഡിലേക്ക് തിരിയുന്നതിണ്റ്റെ അപ്പുറത്ത് കോണ്‍ക്രീറ്റ് തറയില്‍ തണലില്ലാത്ത വിളക്കു മരത്തിണ്റ്റെ കീഴില്‍ കൈ നീട്ടി ദൈന്യതയോടെ ഇരിക്കുന്ന പേണ്‍കുട്ടി. കയ്യില്‍, മേലെ കത്തി നില്ക്കുന്ന സൂര്യണ്റ്റെ ചൂടുകൊണ്ടു തളറ്‍ന്നുറങ്ങുന്ന ഒരു കൊച്ചാണ്‍കുട്ടിയും. എരിവെയില്‍ കൊണ്ടു കൊണ്ടു കരുവാളിച്ച മുഖങ്ങള്‍. മുന്പില് വിരിച്ചിട്ടിരിക്കുന്ന പഴയ കീറതുണിയില്‍ ഒറ്റയും തെറ്റയുമായി തിളങ്ങുന്ന കുറെ നാണയങ്ങള്‍.
നിറ്ത്താതെ ഒഴുകികൊണ്ടിരിക്കുന്ന ജനക്കൂട്ടങ്ങള്‍ക്കു നടുവില്‍ അയാല്‍ ഒരു നിമിഷം ഒന്നു നിന്നു. പെണ്‍കുട്ടി പ്രതീക്ഷയോടെ അയാളെ നോക്കി.
കടലുകള്‍ക്കപ്പുറത്ത് സ്വന്തം കുഞ്ഞുങ്ങളെ പറ്റിയാണ് അയാളോറ്‍ത്തത്. മോളുസ്കൂളിലായിരിക്കും ഈ സമയത്ത്. സ്കൂളവധിയായിട്ടില്ലത്തതിനാല്‍ ഇപ്പ്രാവശ്യം കൂടെ പോരാന്‍ കഴിഞ്ഞില്ല.കുഞ്ഞുമോന് എന്തു ചെയ്യുകയായിരിക്കു? ഒരു പക്ഷെ ആയയുടെ അരികില്‍ ഉറക്കത്തിലായിരിക്കും.
എന്തു പ്രായം കാണും ഈ കുട്ടിക്ക്? ഏറിയാല്‍ മോളേക്കാളും ഒന്നൊ രണ്ടൊ വയസ്സു കുറവായിരിക്കും. അയാളുടെ മനസ്സു പിടഞ്ഞു. ഈ പൊരിവെയിലത്തിരിക്കാന്‍ ഈ കുട്ടി എന്തു തെറ്റു ചെയ്തു? അതേ സമയം മോള് കരകാണാകടലിനക്കരെ ഈ നേരത്ത് എ സി യുള്ള ക്ളാസ്സ്റൂമിലിരുന്ന് വെള്ളാരം കണ്ണുകളുള്ള കുട്ടികളുമൊത്ത് പഠിക്കാന്‍ എന്തു പുണ്യവും? ആറ്ക്കറിയാം കറ്‍മഫലങ്ങളുടെ നൂലാമാലകളും ജന്‍മദോഷങ്ങളുടെ ഊരാകുടുക്കുകളും?
അയാള്‍ പോക്കറ്റില്‍ കയ്യിട്ടു ഒരു നൂറുരൂപ നൊട്ടെടുത്തു.
"നീ എന്തുട്ടാ കാട്ടെണേ? " സുഹ്രുത്ത് ചോദിച്ചു? "നൂറു രൂപ കൊട്ക്കേ? ദേ അതിണ്റ്റെ തന്ത ഇവിടെ എവിടെങ്കിലും കാണും. ഈ കാശു കണ്ടാ ഇപ്പൊ തന്നെ അത് ബാറിലെത്തും"
സുഹ്രുത്ത് നിനക്കിതെന്താ പറ്റിയേ എന്നറ്‍ഥത്തില്‍ അയാളേ നോക്കി. അവനു അയാളേ നല്ല പോലെ അറിയാം. വറ്ഷങ്ങള്ക്കു മുന്‍പു കോളേജില്‍ കണക്കു ക്ളാസ്സു കട്ട് ചെയ്തു ഇതുപോലെ നൂണ്‍ഷോക്ക് ഓടുമ്പോഴും ഇവനായിരുന്നു കൂട്ട്. അന്നും ഒരു പക്ഷെ ഇതുപോലെ ഏതെങ്കിലും കുഞ്ഞുങ്ങള്‍ ഈ വിളക്കുമരത്തിണ്റ്റെ കീഴില്‍ തന്നെ കൈ നീട്ടി ഇരുന്നുകാണും.
"നീ ആ കാശ് ഇങ്ങട് തന്നേ" അവന് ആ നോട്ട് അയാളില്‍ നിന്നു പിടിച്ചു വാങ്ങി.പിന്നെ പോക്കറ്റില്‍ തപ്പി ഒരു പിടി നാണയങ്ങള്‍ ആ പഴയ തുണിയിലേക്ക് വീക്കി.
"നിനക്കേ പോറത്തുപോയപ്പൊ കരളുറപ്പിത്തിരി കൊറഞ്ഞുപോയി. എടാ പിള്ളാരെ ജനിപ്പിച്ചോരാണ് അവിറ്റങ്ങള്‍ക്കു തണലാവണ്ടത് അല്ലാതെ തെണ്ടാന്‍ വിടാല്ല"
മാസങ്ങള്‍ക്കു ശേഷം ആഴ്ചവട്ടത്തിലൊന്നിച്ചു ചേരുന്ന ബീയറ് സംഗമങ്ങളില്‍ വച്ചു, തോമസ്സിനോട് വിളക്കുകാലിനടിയിലെ പേണ്കുട്ടിയുടെ ചിത്രം വിവരിക്കുമ്പോള്‍ അവന് ഇതു തന്നെയാണ് പറഞ്ഞത്.
അയാളുടെ കണ്ണുകള്‍ കലങ്ങുന്നതും തൊണ്ട ഇടറുന്നതും കണ്ടു അവന് പറഞ്ഞു.
"നീ ഇങ്ങനെ സെണ്റ്റിയാകാതെ.. പിള്ളാരുടെ തള്ള തന്തമാരാണ് അവരു പറക്കമുറ്റുന്ന വരെ തണലാകേണ്ടത്. നമുക്കു ലോകം മുഴോന്‍ നന്നാക്കാ പറ്റോ? നീ ഒരെണ്ണം അങ്ങു പിടി. "
**
കോളിങ്ങ് ബെല്ലടിക്കുന്ന കേട്ടാണ് അയാള്‍ ലാപ്ടോപ്പിണ്റ്റെ മുന്പില് നിന്നും എണീറ്റത്ത്. മുകളിലെ ജനാലയുടെ വിരി മാറ്റിനോക്കി. മോള് സ്കൂള്‍ കഴിഞ്ഞു സ്കൂള്‍ ബസ്സിറങ്ങി വന്നതാണ്. അവള് താഴെ ഡ്രൈവ് വേയില്‍ നിന്നും കൈ വീശി കാണിക്കുന്നു, വളവുതിരിഞ്ഞു പോകുന്ന കൂട്ടുകാരിക്ക്. ഒരു നിമിഷം മനസ്സില്‍ അരിശം വന്നു. കുറച്ചപ്പുറത്ത് താമസിക്കുന്ന കറമ്പി പെണ്‍കൊച്ചാണ് കൈ വീശി കാണിക്കുന്ന കൂട്ടുകാരി്. ഭാര്യ കുറച്ചു നാളായി പറയുന്നു, ഉടുതുണിക്ക് മറുതുണിയില്ലാത്ത കൂട്ടരാണ്, അവരുമായിട്ടാണ് പെണ്ണിണ്റ്റെ കൂട്ട്.
ഇന്നിങ്ങട് കയറിവരട്ടെ. ഇതിനെ പറഞ്ഞു മനസ്സിലാക്കിയിട്ട് ബാക്കി കാര്യം. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോ സ്വന്തം നിലയെങ്കിലും നോക്കേണ്ടേ?
ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയില്ലേ പിന്നെ തണലാണെന്ന് പറഞ്ഞിട്ടെന്താ?
3 comments:
അതെയതെ. പിന്നേ തണലാണെന്നു പറഞ്ഞിട്ട് എന്ത് കാര്യം. നല്ല കഥ.
വെറുതെയൊരു തണല്‍ അല്ലെ..............
Shukoor, സ്നേഹപൂറ്വം അനസ്, വായിച്ച് അഭിപ്രായമറിയച്ചതിനു നന്ദി!
Post a Comment