Thursday, March 26, 2009
ചന്ദ്രിക പഠിപ്പിക്കുന്നത്
കടയിൽ ഇരിക്കുന്നതു കണ്ടപ്പോൾ ഒരു കൗതുകത്തിനു വാങ്ങിയതാണു. ചന്ദ്രിക സോപ്പ്! എത്രയോ വർഷങ്ങളായി ചന്ദ്രിക തേച്ചു കുളിച്ചിട്ട്. പ്രവാസം തുടങ്ങിയതിൽ പിന്നെ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു.
"നൊസ്റ്റാൽജിയയായിരിക്കും" ഭാര്യ പറഞ്ഞു.
"അതിനു ഞാനെവിടെ ചന്ദ്രിക തേച്ചിരിക്കുന്നു?" കുട്ടിക്കാലം മുഴുവൻ വീട്ടിലെ സോപ്പ് "ലൈഫ്ബോയ്" ആയിരുന്നു. തേച്ചാലും തേച്ചാലും അലിയാത്ത അനങ്ങാപാറ!
**
കുളി കഴിഞ്ഞു വന്നു കുട്ടികൾ പറഞ്ഞു.
"wow! ഇതു ഇവിടത്തെ സോപ്പിനേക്കാൾ നല്ലതാണു. നല്ല മണം!"
"see .. ഞാൻ പറഞ്ഞില്ലെ നിങ്ങൾക്കിഷ്ടപ്പെടുമെന്ന്?"
"കണ്ടോ.. എന്‌തൊക്കെയായാലും അവർക്ക് വേരുകൾ മറക്കാൻ പറ്റുമൊ?.അതാണവർക്ക് മലയാളത്തിന്റെ മണം പിടിച്ചത്". ഭാര്യയോടു വമ്പ് പറഞ്ഞു.
"അതാണു ചന്ദ്രികയുടെ പാഠം"
"ആണോ?" ഭാര്യയുടെ മറുചോദ്യം.
ആണോ? ഇപ്പൊൾ ചെറിയൊരു ആശങ്ക.
അറിയാൻ ഒരു വഴിയുണ്ട്. ഒരു ലൈഫ്ബോയ് പരീക്ഷണം!
Subscribe to:
Post Comments (Atom)
1 comment:
'ചന്ദ്രികാ സോപ്പിന്‍ പുതുമ...'
...............................................
"തന്തുരസ്തികര്‍ത്താ ഹൈ ലൈബോയ്..."
:)
Post a Comment